14 December 2009

സ്വപ്നമാളിക



പഠിച്ചു കഴിഞ്ഞു ജോലി കിട്ടി കഴിഞ്ഞിട്ട് ലണ്ടന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്ത്‌ ഞാന്‍ നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന സ്വപ്നമാളികയുടെ ഒരു മോഡല്‍ 

31 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu December 14, 2009 at 12:55 PM  

ഇംഗ്ലണ്ടിലെ ഷ്രൂസ്ബറി എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം.

പരിണാമ സിദ്ധാന്തം കണ്ടു പിടിച്ച ചാള്‍സ് ഡാര്‍വിന്റെ ജന്മസ്ഥലമാണ് ഷ്രൂസ്ബറി. 600ല്‍ പരം ലിസ്റ്റെഡ് ബില്‍ഡിംഗ്‌(പൌരാണികമായും സാംസ്കാരികമായും പ്രാധാന്യമുള്ള വാസ്തുശില്പ കെട്ടിടങ്ങള്‍) ഉണ്ട് ഇംഗ്ലണ്ടിലെ പൂക്കളുടെ നഗരം എന്നറിയപ്പെടുന്ന ഷ്രൂസ്ബറി എന്ന
ചെറു പട്ടണത്തില്‍

Smitha, Malini December 14, 2009 at 1:09 PM  

Wishing all the best to fulfill ur dream!!! Nice photo...

പ്രദീപ്‌ December 14, 2009 at 3:28 PM  

എടാ ആദ്യം നീ എന്‍റെ കയില്‍ നിന്ന് വാങ്ങിയ കാശ് തിരിച്ചു താ ........

ശ്രീ December 14, 2009 at 4:46 PM  

കൊള്ളാം

അതിന്റെ അപ്പുറത്തായി ഒരു പത്തേക്കര്‍ വാങ്ങാന്‍ കിട്ട്വോ? ;)

SAJAN S December 14, 2009 at 5:54 PM  

:)

Anonymous December 14, 2009 at 6:17 PM  

രണ്ടു നില വീട് ,
കാര്‍പോര്‍ച്ച്,
അതിഥികള്‍ക്ക് കേറി ഇരിക്കാനുള്ള സ്ഥലം,
പൂജാമുറി..
അന്നിട്ട് 150 രൂപ വാടക..!
ഇങ്ങു വാ ..നിനക്കുള്ള വീട് ഞാന്‍ വേറെ കാണിച്ചു തരാം...

Anonymous December 14, 2009 at 6:17 PM  

രണ്ടു നില വീട് ,
കാര്‍പോര്‍ച്ച്,
അതിഥികള്‍ക്ക് കേറി ഇരിക്കാനുള്ള സ്ഥലം,
പൂജാമുറി..
അന്നിട്ട് 150 രൂപ വാടക..!
ഇങ്ങു വാ ..നിനക്കുള്ള വീട് ഞാന്‍ വേറെ കാണിച്ചു തരാം...

നിരക്ഷരൻ December 14, 2009 at 6:41 PM  

ഇജ്ജാതി ഐറ്റംസ് കണ്ട് കൊറേ കൊതിച്ച് നടന്നതാ ഞാനും. ഇതിനേക്കാളും നല്ലത് മറ്റേ പാലസാ വിഷ്ണൂ. മനസ്സിലായില്ലേ ? ബക്കിങ്ങ് ഹാം പാലസ്. വില പറഞ്ഞ് നോക്ക് . കിട്ടിയാല്‍ ആയില്ലേ ? ഒറ്റക്കുഴപ്പമേയുള്ളൂ. ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് കുറച്ച് മാറിയാ. അതൊക്കെ നമുക്ക് അഡ്ജ്സ്റ്റ് ചെയ്യാമെന്നേ :) :)

നിരക്ഷരൻ December 14, 2009 at 6:42 PM  

ദോണ്ടേ ആ പ്രദീപ് എന്തരോ പറയണുണ്ടല്ലോ :)

Micky Mathew December 14, 2009 at 7:43 PM  

good shot

Irshad December 14, 2009 at 7:57 PM  

ഐയ്യേ, നീ നിന്റെ ആഗ്രഹങ്ങളെ എന്താ ഇത്ര കുറച്ചതു?

ഇതു നമ്മുടെ ചവറേലെ കശുവണ്ടി ഫാക്റ്ററി പോലെ രണ്ടു പുകക്കുഴലുമൊക്കെയായി....

ഇതു നിനക്കു ശരിയാവില്ല. നിന്റെ സ്റ്റാറ്റസിനു ചേരില്ലെടേ...

അതുകൊണ്ട് നീ അതെന്റെ പേരില്‍ എഴുതിച്ചേക്ക്.

ഹരീഷ് തൊടുപുഴ December 14, 2009 at 10:15 PM  

ആഗ്രഹിക്കൂ വിഷ്ണൂ ആവോളം..
ആഗ്രഹിച്ചു കഠിനാദ്ധ്വാനം ചെയ്താൽ നേടാൻ സാധിക്കാത്തതായി ഒന്നുമില്ല എന്നതല്ലേ..
ആശംസകൾ..

ശ്രീലാല്‍ December 14, 2009 at 11:26 PM  

നല്ല ഫോട്ടോ. വിഷ്ണൂ.
നിരക്ഷരാ, ഞാനത് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. വെറുതേ റൂമര്‍ പരത്തരുത്. :)

Prasanth Iranikulam December 14, 2009 at 11:48 PM  

Nice photo vishnu,
but i love to see it after little bit cropping from sides and bottom.
Just check this photo
Swapnamalika

VINOD December 15, 2009 at 1:11 AM  

who evr took the photo of my house and posted in blog will be sued , i have asked mr thachan to enquire about this and find out who is vishnu and arrest him immediately.
dont ever dare to dream my house ,
who ever dare he wins, your attitude will decide your altitude, ചുമ്മാ സ്വപനം കണ്ടോ വിഷ്ണു അതിനു ചിലവൊന്നും ഇല്ലല്ലോ

ഷെരീഫ് കൊട്ടാരക്കര December 15, 2009 at 1:37 AM  

ഗൃഹപ്രവേശനത്തിനു എന്നെ കൂടി വിളിക്കണേ! വീടു അടുത്തു നിന്നു കാണാനാ....

ഭൂതത്താന്‍ December 15, 2009 at 4:12 AM  

കൊള്ളാം

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ത്രിശ്ശൂക്കാരന്‍ December 15, 2009 at 4:46 AM  

നല്ല frame

Dethan Punalur December 15, 2009 at 6:21 AM  

കൊള്ളാം..നല്ല ലൈറ്റിങ്ങും നല്ല കമ്പോസിങ്ങും..

harsha December 15, 2009 at 10:03 AM  

വിഷ്ണൂ നല്ല ചിത്രം. പെട്ടെന്ന് ഇഷ്ടപെടുത്തുന്ന എന്തോ ഒന്നുണ്ട് ഈ ചിത്രത്തില്‍.

പൈങ്ങോടന്‍ December 15, 2009 at 10:47 AM  

മാളികയുടെ പടം വളരെ നന്നായിട്ടുണ്ട്

പിന്നെ ലണ്ടന്‍ ജംഗ്ഷനില്‍ തന്നെ മാളിക പണിയണോ, ഒരു മൂന്നാലു മീറ്റര്‍ മാറിയിട്ടായാലും കുഴപ്പമില്ലല്ലോ :)

siva // ശിവ December 16, 2009 at 2:33 AM  

നല്ല ചിത്രം... നിരക്ഷരന്‍ പറഞ്ഞ പാലസ് കൂടി ആലോചിക്കാവുന്നതല്ലെ വിഷ്ണു :)

Unknown December 16, 2009 at 11:34 PM  

ഗംബീരായെടാ. മനോഹരം

Muralee Mukundan , ബിലാത്തിപട്ടണം December 17, 2009 at 3:55 AM  

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.....

mukthaRionism December 18, 2009 at 9:22 PM  

ലണ്ടന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്ത്‌ എത്ര സെന്റ് സ്ഥലം മാണം...
കൊറെ നാളായി കൊറച്ച് സെന്റുകള്‍ വില്‍ക്കണംന്ന് നിരീക്ക്‌ണ്. ആള് വരാഞ്ഞല്ല, ഞമ്മളെ നെലക്കൊത്ത ഒരാള് വരണ്ടെ... വിഷ്ണുവാകുമ്പോള്‍ പിന്നെ ആലോചിക്കാനില്ലല്ലോ... ഒരു മലയാളി അലോക്കത്ത്‌ണ്ടാവണത് ഞമ്മക്കൊര് കുണ്ട്രസ്റ്റല്ലേ ഇസ്റ്റാ...

ധനേഷ് December 19, 2009 at 9:44 AM  

പുകക്കുഴലിന്റെ അറ്റത്തുള്ള സുന അല്പം ഓവര്‍‌എക്സ്പോസ്ഡ് ആയിപ്പോയതൊഴിച്ചാല്‍ പടം സൂപ്പര്‍.. :-)
(എങ്ങനൊണ്ട് കമന്റ്?)

വീടുവയ്കാറാകുമ്പോള്‍ സ്ഥലം ചോദിച്ചോണ്ട് വന്നേക്കരുത്.. ഇംഗ്ലണ്ടിലെ സ്ഥലമൊന്നും ഞാന്‍ ഇപ്പൊ വില്‍ക്കുന്നില്ല. പ്രത്യേകിച്ച് ലണ്ടനില്‍, അതും ഹൃദയഭാഗത്ത്..

Da, keep posting such nice photos..

Unknown December 25, 2009 at 11:38 AM  

വിഷ്ണു മഞ്ഞു വീഴുന്ന സമയത്തു ഇതേ വീട് ഒന്നു ഫോട്ടോ എടുത്തു ബ്ലോഗ്ഗിലിട്

വിഷ്ണു | Vishnu January 7, 2010 at 11:37 AM  

സ്മിത ചേച്ചി താങ്ക്സ്
പ്രദീപേ അളിയാ...നാറ്റിക്കാതെടാ
ശ്രീ: നോക്കട്ടെ...വില അല്പം കൂടുതല്‍ ആരിക്കും ;-)
സാജന്‍ ;-)
ഡാ വിനു കാണിച്ചു തരണേ...

നീരു ഭായ് പലസിനു വില പറയട്ടോ...എന്‍റെ കയ്യില്‍ അല്പം കുറവാരിക്കും...ഞാന്‍ കടം വാങ്ങാന്‍ വിളിക്കുമേ ;-)
പ്രദീപ്‌ അങ്ങനെ പലതും പറയും...ചുമ്മാ അസൂയ കൊണ്ട

Micky Thanks

വിഷ്ണു | Vishnu January 7, 2010 at 11:41 AM  

പഥിക മോനെ മാച്ചു നിന്റെ പേരില്‍ എഴുതണം അല്ലെ...ശരിയാക്കി തരാം...

ഹരീഷേട്ടാ ഒരു പാട് നന്ദി ഉണ്ട് ട്ടോ

ശ്രീലാല്‍ ഭായ്...വില്‍ക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയണേ ;-)

പ്രശാന്ത്‌ ഭായ് : ശരിയാണ് ക്രോപ്പിയപ്പോള്‍ കൂടുതല്‍ നന്നായി പക്ഷെ ആ വഴി കൂടെ അതില്‍ വരാന്‍ വേണ്ടി ഞാന്‍ അത് ഇതേ പടി അങ്ങ് ഇട്ടത്

വിഷ്ണു | Vishnu January 7, 2010 at 11:46 AM  

Vinod അതെ സ്വപ്നം കാണാന്‍ നമുക്ക് ആരുടേം അനുവാദം വേണ്ടെല്ലോ ;-)

sherriff kottarakara ഉറപ്പായും ക്ഷണിച്ചിരിക്കും ;-)

ഭൂതത്താന്‍ , ത്രിശ്ശൂക്കാരന്‍ , Dethan Punalur ,harshaവളരെ നന്ദി

പൈങ്ങോടന്‍ ജംഗ്ഷനില്‍ തന്നെ പണിതാലല്ലേ ഒരു ഗുംമുള്ളൂ ;-)

siva // ശിവ യെസ്..പലസും ഒരുനാള്‍ അങ്ങ് വാങ്ങും ;-)

പുള്ളി പുലി നന്ദി ;-)

ബിലാത്തിപട്ടണം മുരളിയേട്ടാ...അസൂയക്ക്‌ മരുന്നില്ല ;-) ചുമ്മാ ജാഡ

വിഷ്ണു | Vishnu January 7, 2010 at 11:50 AM  

മുഖ്‌താര്‍: അപ്പം കച്ചോടം ഉറപ്പികം അല്ലെ മാഷെ

ധനേഷ് : ഡേയ്..ഓവര്‍ അക്കലെടാ..നമ്മള്‍ ജീവിച്ചു പോട്ടെ..പക്ഷെ സ്ഥലം നമുക്ക് തന്നെ വേണം..എത്ര വില വേണേലും തരാം

ഞാനും എന്‍റെ ലോകവും: സജിയെട്ടാ ഈ സ്ഥലം ഞാന്‍ താമസിക്കുന്ന ഇടത്തു നിന്നും വളരെ അകലെ ആണ്..വീണ്ടും അവിടെ പോകാന്‍ അവസരം കിട്ടിയാല്‍ ഉറപ്പായും ഇടം

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP