11 September 2009

വരിക്കാശ്ശേരി മനഇത് നീലകണ്ഠന്‍ന്‍റെ മംഗലശ്ശേരി തറവാടോ അതോ ജഗന്നാഥന്റെ കണിമംഗലം കോവിലകമോ ??

37 അഭിപ്രായങ്ങള്‍:

വിഷ്ണു | Vishnu September 11, 2009 at 10:04 AM  

ഇത് ഒറ്റപ്പാലത്തിനടുത്ത്‌ മനിശ്ശേരി എന്ന സ്ഥലത്തെ പ്രശസ്തമായ വരിക്കാശ്ശേരി മന. സിനിമ ഷൂട്ടിംഗിനു പ്രശസ്തം ആണ് ഈ തറവാട്‌. ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം എന്ന മോഹന്‍ലാല്‍ -രഞ്ജിത്ത് കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ്‌ സിനിമകളിലൂടെ ഈ മന മലയാളികള്‍ക്ക് സുപരിചിതം ആണ്. രണ്ടു വര്‍ഷം മുന്‍പ് ഞങ്ങള്‍ കുറെ കൂട്ടുകാര്‍ പാലക്കാടിന്റെ ഗ്രാമീണ സൌന്ദര്യം ആസ്വദിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രം. ഞങ്ങളിലെ മോഹന്‍ലാല്‍ ഫാന്‍സിനു വരിക്കാശ്ശേരി മന എന്ന ഈ തറവാട്‌ ആയിരുന്നു ആ യാത്രയിലെ ഹൈലൈറ്റ്സ് !!

കണ്ണനുണ്ണി September 11, 2009 at 10:28 AM  

സിനിമകളിലൂടെ പരിചിതം ആണ് ഈ തൊടിയും, നടുമുറ്റവും ഒക്കെ...

Anonymous September 11, 2009 at 10:36 AM  

"ശേഖരാ..തീര്‍ക്കാന്‍ കണക്കുകള്‍ ബാക്കി വെക്കുന്ന സ്വഭാവം എനിക്കില്ല.. അങ്ങനെയായിരുന്നുവെങ്കില്‌ തളര്‍ന്നുപോയ ഈ കയ്യില്‌ ഒരു കത്തികെട്ടിവെച്ച് ഞാന്‍ വന്നേനെ..മുണ്ടയ്ക്കലെ വാതിലും ചവിട്ടിത്തുറന്ന്‌.. പഴയ നീലകണ്ഠനെ മറക്കാന്‍ ഞാന്‍ തന്നെ ശ്രമിക്കുവാ.. ഓര്‍മ്മിപ്പിക്കാന്‍ നീ വെറുതെ ശ്രമം നടത്തെണ്ട.."
നീലന്‍..

സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നിഷേധിയെ മലയാളികള്‍ക്ക് നല്കിയ ആ ഒരു നല്ല സിനിമ..ആ കലാസൃഷ്ടിയുടെ അരങ്ങിനെ പരിചയപ്പെടുത്തിയ വിഷ്ണുവിന്‌ ആശംസകള്‍..

Anonymous September 11, 2009 at 10:36 AM  

"ശേഖരാ..തീര്‍ക്കാന്‍ കണക്കുകള്‍ ബാക്കി വെക്കുന്ന സ്വഭാവം എനിക്കില്ല.. അങ്ങനെയായിരുന്നുവെങ്കില്‌ തളര്‍ന്നുപോയ ഈ കയ്യില്‌ ഒരു കത്തികെട്ടിവെച്ച് ഞാന്‍ വന്നേനെ..മുണ്ടയ്ക്കലെ വാതിലും ചവിട്ടിത്തുറന്ന്‌.. പഴയ നീലകണ്ഠനെ മറക്കാന്‍ ഞാന്‍ തന്നെ ശ്രമിക്കുവാ.. ഓര്‍മ്മിപ്പിക്കാന്‍ നീ വെറുതെ ശ്രമം നടത്തെണ്ട.."
നീലന്‍..

സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നിഷേധിയെ മലയാളികള്‍ക്ക് നല്കിയ ആ ഒരു നല്ല സിനിമ..ആ കലാസൃഷ്ടിയുടെ അരങ്ങിനെ പരിചയപ്പെടുത്തിയ വിഷ്ണുവിന്‌ ആശംസകള്‍..

വീകെ September 11, 2009 at 11:29 AM  

ഈ മന മലയാള മനസ്സുകൾക്ക് വളരെ സുപരിചിതമാണല്ലൊ...

ആശംസകൾ.

കുണാപ്പന്‍ September 11, 2009 at 5:58 PM  

Good Photographs.

കുക്കു.. September 11, 2009 at 10:23 PM  

നല്ല ഫോട്ടോസ്...
:)

krish | കൃഷ് September 11, 2009 at 10:56 PM  

സിനിമയിലൂടെയും ടിവിയിലൂടെയും സുപരിചിതം ഈ മന.

നല്ല ചിത്രങ്ങള്‍.

Junaiths September 12, 2009 at 12:15 AM  

വിഷ്ണു...നന്നായിട്ടുണ്ട് ചിത്രങ്ങളെല്ലാം.

Typist | എഴുത്തുകാരി September 12, 2009 at 2:41 AM  

സിനിമകളില്‍ കണ്ടു കണ്ടു പരിചയമായി. എന്തൊരു തലയെടുപ്പ്‌.

സജി September 12, 2009 at 2:42 AM  

രണ്ടുവര്‍ഷം മുന്‍പു അവിടെപ്പോയതും,അവസാനത്തെ ചിത്രത്തില്‍കാണുന്ന കുളത്തിലെ തണുത്ത വെള്ളത്തില്‍ മുങ്ങീക്കുളിച്ചതുമൊക്കെ ഓര്‍മ്മ വരുത്തുന്ന മനോഹര ചിത്രങ്ങള്‍!

പാവപ്പെട്ടവൻ September 12, 2009 at 2:58 AM  

ഇത് നീലകണ്ഠന്‍ന്‍റെ മംഗലശ്ശേരി തറവാടോ അതോ ജഗന്നാഥന്റെ കണിമംഗലം കോവിലകമോ ??
സത്യത്തില്‍ ആരുടെയാണ് ?
ചിത്രം മനോഹരം

പൈങ്ങോടന്‍ September 12, 2009 at 7:34 AM  

നല്ല പടങ്ങള്‍ വിഷ്ണു

വയനാടന്‍ September 12, 2009 at 9:00 AM  

അതിമനോഹരമായിരിക്കുന്നു ചിത്രങ്ങൾ വിഷ്ണൂ.

:)

പാമരന്‍ September 12, 2009 at 7:26 PM  

കിടു പടങ്ങള്‍. പക്ഷേ ഈ പടം കാണുമ്പോ എനിക്ക് ഓര്‍മ്മ വരണത്‌ വയറൊട്ടിയ ഒരു കുടിയാന്‍ കാഴ്ചക്കുലയും കൊണ്ടു ആ മുറ്റത്തു കുമ്പിട്ടു നിക്കണതാ :(

Cartoonist September 12, 2009 at 10:57 PM  

വിഷ്ണു,
ഏതാനും നന്ദികള്‍ :)

sUnIL September 12, 2009 at 11:05 PM  

nice pix!

ശ്രീ September 13, 2009 at 2:18 AM  

ചിത്രങ്ങള്‍ നന്നായി. എത്രയോ ചിത്രങ്ങളിലൂടെ കണ്ടിരിയ്ക്കുന്നു

മുസാഫിര്‍ September 13, 2009 at 5:44 AM  

ആര്‍ട്ട് ഡയറക്റ്റ്ര്‍മാരുടെ കരവിരുതനുസരിച്ച് പല രൂപത്തിലും ഭാവത്തിലും സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും ഈ അസ്സല്‍ രൂപം ആദ്യമായിട്ടാണ് കാണുന്നത്.സന്തോഷം.

ഉസ്മാന്‍ പള്ളിക്കരയില്‍ September 13, 2009 at 11:03 PM  

മനോഹര ചിത്രങ്ങൾ‌... നന്ദി.

Unknown September 13, 2009 at 11:54 PM  

പഴമയുടെ ആഡ്യത്വം

Unknown September 14, 2009 at 12:07 AM  

സ്വന്തം വീടും പറമ്പുമൊക്കെ കാണുന്നപോലെയല്ലേ മലയാളിക്കിത്‌... ചിത്രങ്ങള്‍ കലക്കി...

അഭി September 15, 2009 at 12:38 AM  

നന്നായിരിക്കുന്നു വിഷ്ണു ,

അപ്പൂട്ടൻ September 15, 2009 at 3:10 AM  

വിഷ്ണു,
ഏതായാലും അതുവരെ ഒന്ന് പോയതല്ലെ, ചെർപ്പുളശ്ശേരിയ്ക്കടുത്ത്‌ ഒളപ്പമണ്ണ മന കൂടി ഒന്ന് പടം പിടിക്കാർന്നില്ലേ... ഉണ്ണിമായ കുട്ടികൾക്ക്‌ പാട്ടുപഠിപ്പിച്ച പൂമുഖവും ഹരിമുരളീരവം കേൾക്കാൻ ഓടിക്കയറിയ സ്റ്റെപ്പുകളും ഒക്കെ ഒന്നു പടം പിടിക്കാർന്നില്ലേ...
അവിടുത്തെ കുളവും ഇതുപോലെ ഭീമാകാരനാണ്‌. പല സിനിമകളിലും കുളം ഒളപ്പമണ്ണയിലേതാണെന്നാണ്‌ ഞാൻ കരുതിയിരുന്നത്‌, ഇവിടെ കണ്ടപ്പോൾ ഒരു കൺഫ്യൂ.....

വിനയന്‍ September 15, 2009 at 3:16 AM  

വിഷ്ണു...
ചിത്രങ്ങളെല്ലാം മനോഹരം...
കണ്ടപ്പോൾ തന്നെ അവിടെ പോകണമെന്ന വല്ലാത്ത ആശ മനസ്സിൽ തോന്നി...
മെയിൽ ഐഡി ഒന്നു പറയുമോ? എങ്ങനെ എത്തിപ്പറ്റാം തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാൽ എളുപ്പമായിരുന്നു...
-വിനയൻ

വിഷ്ണു | Vishnu September 15, 2009 at 10:26 AM  

കണ്ണനുണ്ണി, അതെ അത്രയ്ക്ക് സുപരിചിതം ആയതു കൊണ്ടാണ് അവിടേക്ക്‌ ഒരു യാത്ര പോയത്‌

വിനു, ആ കമന്‍റ് വളരെ ഇഷ്ടായി...നീലകണ്‌ഠനോടുള്ള ആരാധന മൂത്ത് അല്ലെ നമ്മളൊക്കെ മോഹന്‍ലാല്‍ ഫാന്‍സ്‌ ആയത്

വി കെ, സ്വതന്ത്ര, കുക്കൂ കൃഷ്‌, Junaith, Typist | എഴുത്തുകാരി മനയുടെ പടം എല്ലാര്ക്കും ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം

വിഷ്ണു | Vishnu September 15, 2009 at 10:31 AM  

സജി, അപ്പോള്‍ കുളത്തില്‍ കുളിയും പാസാക്കി അല്ലെ...എനിക്ക് അതിനു കഴിഞ്ഞില്ല ;-(

പൈങ്ങോടന്‍ , വയനാടന്‍, സുനില്‍, ശ്രീ - നന്ദി ;-)

പാമരന്‍ - കുടിയാന്‍ ഇന്നുണ്ടാവില്ല ;-) പക്ഷെ ഇല്ലം ക്ഷയിച്ചു എന്ന് മാത്രം ആരും പറയില്ല....കാരണം അവിടെ എന്നും സിനിമ ഷൂട്ടിംഗ് അല്ലെ ??

വിഷ്ണു | Vishnu September 15, 2009 at 10:36 AM  

@പാവപ്പെട്ടവന്‍ - അന്ന് ഞങ്ങള്‍ മനയില്‍ പോയപ്പോള്‍ അവിടെ നിന്ന് 1981 ലെ ഒരു എഴുത്ത് കിട്ടി. അതില്‍ വിലാസം ഇപ്രകാരം

"ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്‌
വരിക്കാശ്ശേരി മന
മനിശ്ശേരി പി ഓ
ഒറ്റപ്പാലം"

അദ്ദേഹം ഇന്ന് ഉണ്ടോ എന്നും ഈ മനയുടെ ഇന്നത്തെ ഉടമസ്ഥന്റെ പേര് എന്താണ് എന്നും അറിയില്ല അഥവാ ഞാന്‍ അന്വേഷിച്ചില്ല എന്ന് പറയാം

വിഷ്ണു | Vishnu September 15, 2009 at 10:45 AM  

cartoonist സജീവേട്ടാ - തിരിച്ചും അങ്ങനെ തന്നെ ....അനേകം നന്ദികള്‍

മുസാഫിര്‍ - അവിടെ പോയപ്പോഴാണ്‌ സിനിമാകളിലെക്കാള്‍ സുന്ദരം ആണ് യഥാര്‍ത്ഥ മന എന്ന് മനസ്സിലായത്‌ ;-)

പള്ളിക്കരയില്‍ , വേദ വ്യാസന്‍ ,Jimmy , അഭി ,

അപ്പൂട്ടന്‍ : ഒളപ്പമണ്ണ മനയിലും പോകണം എന്നുണ്ടായിരുന്നു, സമയ കുറവ് മൂലം അന്നു സാധിച്ചില്ല. പക്ഷെ ആ പറഞ്ഞ കുളം(മേലെപറമ്പില്‍ ആണ്‍ വീട് എന്ന ചിത്രത്തിലും ഉള്ള കുളം അല്ലെ ??) ഒളപ്പമണ്ണ മനയില്‍ തന്നെ ആണ് എന്നാണ് വിശ്വാസം

വിഷ്ണു | Vishnu September 15, 2009 at 10:56 AM  

വിനയന്‍ : പാലക്കാട്‌ ഷൊര്‍ണൂര്‍ റൂട്ടില്‍ പോകുമ്പോള്‍ ഒറ്റപ്പാലം കഴിഞ്ഞു വാണിയംകുളം എന്ന സ്ഥലം എത്തുന്നതിനു മുന്‍പ് മനിശ്ശേരി എന്നൊരു ചെറിയ സ്ഥലം ഉണ്ട്. അവിടെ നിന്ന് ഇടത്തോട്ടു പോയാല്‍ ഒരു ക്ഷേത്രം ഉണ്ട്. ആ ക്ഷേത്രത്തിനു നേരെ എതിര്‍ വശത്താണ് ആ മനയുടെ ഇപ്പോഴത്തെ ഉടമസ്ഥന്റെ വീട്. താക്കോല്‍ അവരുടെ പക്കല്‍ ആണ്..ഷൂട്ടിംഗ് തിരക്കുകള്‍ ഇല്ലെങ്കില്‍ അവര്‍ ആ വീട് സന്തോഷ പൂര്‍വ്വം സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കും

വരിക്കാശ്ശേരി മന ഏവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. പാരിസ്‌, ലണ്ടന്‍, അമ്സ്റ്റെര്‍ഡാം എന്നതിനെക്കാള്‍ ഒക്കെ സുന്ദരം ഈ കണിമംഗലം എന്ന് ജഗന്നാഥന്‍ (മോഹന്‍ലാല്‍ ആറാം തമ്പുരാന്‍ എന്ന സിനിമയില്‍) പറഞ്ഞത് എത്ര സത്യം എന്ന് ബോധ്യം ആകും ഈ മനയും, തൊടിയും, ആ കുളവും അടുത്തുള്ള ക്ഷേത്രവും ഒക്കെ കാണുമ്പോള്‍ !!

Unnikrishnan.B September 15, 2009 at 6:10 PM  

Nammude swatham mana... really famous in Malayalam film industry... especially in Lalettan movies...

ശ്രീലാല്‍ September 15, 2009 at 11:02 PM  

oru trip adikkanam..
thanks vishnu.

അപ്പൂട്ടൻ September 16, 2009 at 10:13 PM  

വിഷ്ണു,
മേലേപ്പറമ്പിലെ കുളം ഒരു തുറന്ന കുളമല്ലേ...
ഒളപ്പമണ്ണയിലേക്ക്‌ ഞാൻ പോയിട്ടുണ്ട്‌ (ഫോട്ടോ എടുക്കാനല്ല). അവിടെ കുളപ്പുരയൊക്കെയുണ്ട്‌.

ഒളപ്പമണ്ണയിലെ കുളത്തിന്റെ നീളം കണ്ട്‌ വണ്ടറടിച്ചതാണ്‌ ഞാൻ. ലാൽ സിനിമകളിൽ സ്ഥിരമായി കാണാറുള്ള കുളത്തിനും ഇതിനും സാമ്യം തോന്നിയപ്പോൾ അതായിരിക്കാം എന്ന് കരുതിയതായിരുനു ഞാൻ. വരിക്കാശ്ശേരിയിലെ കുളം കണ്ടപ്പോഴാ കൺഫ്യൂഷൻ ആയത്‌.

വിഷ്ണു | Vishnu September 28, 2009 at 10:17 AM  

Unnikrishnan.B നമ്മുടെ സ്വന്തം അല്ലെ ;-)

ശ്രീലാല്‍ : പോയി വരൂ....ഫോട്ടോയില്‍ കാണുന്നതിലും ഇഷ്ടമാകും ഉറപ്പ്‌

അപ്പൂട്ടന്‍ : കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ !!

Unknown March 5, 2010 at 10:40 PM  

my favourite place varakasseri mana

Unknown October 31, 2010 at 11:07 PM  

Oruppadu nalla chithranagal, Onnukoodi kanan kazhinjathil santhosham.! thank you Vishnu

Unknown October 31, 2010 at 11:08 PM  

very good picture, thank u for show the picture one more time.

Related Posts with Thumbnails

ഞാന്‍

My photo
ഒരു സാധാരണ കോട്ടയംകാരന്‍, യാത്ര, ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് എന്നിവയില്‍ അതീവ താത്പര്യം. അല്പം മടിയും അതിലേറെ തല്ലുകൊള്ളിത്തരവും ജന്മനാ ഉണ്ടോ എന്ന് സംശയം.

എന്‍റെ യാത്ര ബ്ലോഗ്‌

വിഷ്ണുലോകം യാത്ര ബ്ലോഗ്‌ by വിഷ്ണു

Back to TOP